ലഹരി ഗുളികകളുമായി മൂന്നു പേര്‍ ഏറ്റുമാനൂരില്‍ അറസ്റ്റില്‍; പിടിച്ചത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കാനെത്തിച്ച ലഹരിഗുളികകള്‍

ഏറ്റുമാനൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി ഗുളികകള്‍ വില്ലന നടത്തിവന്ന മൂന്നു പേരെ ഏറ്റൂമാനൂര്‍ എക്‌സൈസ് പിടികൂടി.

ക്രിസ്തുമസ് ന്യൂഈയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ഏറ്റുമാനൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. റെജിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ലഹരി ഗുളികകളുമായി മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തത്.

Advertisements

ഇവര്‍ ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. പുതുപ്പള്ളി ആറാട്ടുചിറ അടപ്പ ചേരി വീട്ടില്‍ മാണി ജേക്കബ്ബ് മകന്‍ അജിത്ത് മണി (31), അതിരമ്പുഴ നഹാസ് മന്‍സില്‍ നൗഷാദ് മകന്‍ മുഹമ്മദ് നിയാസ് (24), ഏറ്റുമാനൂര്‍ പുന്നത്തറ ചകിരിയാന്‍ തടത്തില്‍ മാത്യു മകന്‍ ജിത്തു മാത്യൂ(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മുന്‍ കഞ്ചാവ് കേസ്സിലെ പ്രതികളാണ്. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

റെയ്ഡില്‍ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, പ്രിവന്റീവ് ആഫീസര്‍മാരായ അനു വി ഗോപിനാഥ് , രഞ്ചിത്ത് കെ നന്ദ്യാട്ട്, സിവില്‍ എക്‌സൈസ് ആഫീസര്‍മാരായ അജു ജോസഫ്, ഷെഫീക്ക്, ദിബീഷ് എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply