ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയേയും, ജീവനക്കാരനേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

അതിരമ്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫിനെയാണ് (26) ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.

പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞതടക്കം നിരവധി കേസുകളിൽ ക്രിസ്റ്റി പ്രതിയാണ്.

Advertisements

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് സമീപം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താര ഹോട്ടലിൽ ക്രിസ്റ്റി മാരകായുധവുമായി എത്തി ആക്രമണം നടത്തിയത്.

മത്സ്യവും മാംസവും അറയുന്ന വലിയ കത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഹോട്ടലുടമ രാജു ജോസഫ്, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് എന്നിവരെയാണ് ആക്രമിച്ചത്.

ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചത്
കൂടാതെ റിസപ്ഷൻ കൗണ്ടർ തകർത്ത് അയ്യായിരത്തോളം രൂപയും ഇയാൾ കവർന്നു.

കൃത്യം നടത്തിയ ശേഷം ഇയാൾ സ്ഥലം വിട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അതിരമ്പുഴ ഭാഗത്ത് നിന്നും ഇയാളെ പിടികൂടിയത്.

You May Also Like

Leave a Reply