ഏറ്റുമാനൂരില്‍ നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു; അയര്‍ക്കുന്നം റോഡ് പൂര്‍ണമായും അടച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തദ്ദേശ ഭരണകൂടം. പോലീസ് ചെക്കിങ്ങും കര്‍ശനമാക്കി.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡും പൂര്‍ണമായി അടച്ചു. അര്‍മാനൂര്‍ പട്ടരുമഠം പാലത്തിനടുത്തും കമ്പനിക്കടവ് പാലത്തിലും ബാരിക്കേഡ് വെച്ച് റോഡ് പൂര്‍ണമായി അടച്ച നിലയിലാണ് ഇപ്പോള്‍.

എംസി റോഡിലൂടെയും പൂഞ്ഞാര്‍ ഹൈവേയിലൂടെയും ഗതാഗതം അനുവദിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ഇവിടെ വാഹനം നിര്‍ത്തുന്നതിന് അനുവാദമില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമാണ് തുറക്കാന്‍ അനുവാദം. അതും ഉച്ചയ്ക്ക് 12 വരെ മാത്രം. പ്രദേശത്തെ രാത്രി സഞ്ചാരവും പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: