ഏറ്റുമാനൂരില്‍ അഭിഭാഷകനെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഏറ്റുമാനൂര്‍: കേസിനെപ്പറ്റി പഠിക്കാന്‍ ഓഫീസിലേക്കുപോയ അഭിഭാഷകനെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ ശിവകൃപയില്‍ ബിജു ഗോപാലി (44)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം ആറോടെ വീട്ടില്‍നിന്നും ഓഫീസിലേക്കു പോയ വക്കീല്‍ രാത്രി വൈകിയും വീട്ടിലേക്കു മടങ്ങിവന്നില്ല. തുടര്‍ന്ന് മകന്‍ അന്വേഷിച്ച് ഓഫീസിലെത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംസ്‌കാരം പിന്നീട്. അസ്വാഭാവിക മരണത്തിന് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമെ വിശദാംശങ്ങള്‍ ലഭ്യമാകു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലവും വന്നതിനു ശേഷമേ മരണകാരണം വ്യക്തമാകു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: