നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എരുമേലി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്; തങ്കമ്മ ജോര്‍ജ്കുട്ടി പ്രസിഡന്റ്

എരുമേലി: നാടകീയ രംഗങ്ങള്‍ക്കും നാടകീയ നിമിഷങ്ങള്‍ക്കും ഒടുവില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ എരുമേലി പഞ്ചായത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്. എല്‍ഡിഎഫിന്റെ തങ്കമ്മ ജോര്‍ജ്കുട്ടി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

എല്‍ഡിഎഫിനും യുഡിഎഫിനും 11 സീറ്റുകള്‍ വീതം ആയിരുന്നു എരുമേലി ഗ്രാമപഞ്ചായത്തില്‍ ലഭിച്ചത്. നിര്‍ണായകമായിരുന്ന സ്വന്തന്ത്ര മെമ്പര്‍ ബിനോയ് ഇജെയുടെ പിന്തുണ ഉറപ്പിച്ചതോടെ വിജയപ്രതീക്ഷയിലായിരുന്നു യുഡിഎഫ് മുന്നണി.

Advertisements

സ്വതന്ത്രന്‍ യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തു. എന്നാല്‍ ഒരു യുഡിഫ് മെമ്പറുടെ വോട്ട് അസാധുവായി. അതോടെ വീണ്ടും സമാസമം. തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്കു നീണ്ടു.

നറുക്കെടുപ്പില്‍ ഭാഗ്യം എല്‍ഡിഎഫിന് ഒപ്പം നിന്നതോടെ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം. യുഡിഎഫ് ക്യാമ്പ് ശോകമൂകമായപ്പോള്‍ എരുമേലി ടൗണില്‍ കൂടി വിജയാഹ്ലാദപ്രകടനം നടത്തി ആഘോഷത്തിമിര്‍പ്പിലലിഞ്ഞു എല്‍ഡിഫ്.

You May Also Like

Leave a Reply