എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഐ സി യു

എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

എല്ലാ ബെഡുകള്‍ക്കും വെന്റിലേറ്റര്‍ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററില്‍ ചികിത്സിക്കാന്‍ കഴിയും. ഇതോടെ മെഡിക്കല്‍ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി.

ഇമേജ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസര്‍, 3 വീഡിയോ ലാറിങ്ങ് ഗോസ്‌കോപ്പ്, അള്‍ട്രാ സൗണ്ട് , ഡിജിറ്റല്‍ എക്‌സ്‌റേ എന്നിവയും ഐസിയുവില്‍ സജ്ജീകരിച്ചിട്ടുണ്ട്.

join group new

Leave a Reply

%d bloggers like this: