എറണാകുളത്തും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സൂചന

എറണാകുളം: സമ്പര്‍ക്കത്തിലൂടെ രോഗബാധ പടരുന്ന സാഹചര്യത്തില്‍ എറണാകുളത്തും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സൂചന.

എന്നാല്‍ ജില്ലയില്‍ പൂര്‍ണമായി ആയിരിക്കില്ല ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്നും ജില്ലയിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചാകും ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നും സൂചനയുണ്ട്.

ജില്ലയില്‍ നാല്‍പതോളം കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്.

ഇന്നലെയും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിരുന്നു. ഇവരില്‍ പലരുടെയും ഉറവിടം കണ്ടെത്താനാവാത്തതുമാണ് ജില്ലാ ഭരണകൂടത്തെ കൂടുതല്‍ പ്രതിരോധനടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്.

Leave a Reply

%d bloggers like this: