കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി കളക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശിച്ചു.

ആരോഗ്യ പ്രവര്‍ത്തകരും കൊച്ചിയിലെ ഐ.എം എ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രണ്ടാഴ്ചയായി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി ആയിരത്തിനടുത്താണ് പോസിറ്റീവ് ആയവരുടെ എണ്ണം.

Advertisements

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. അതിനാല്‍ പൊതു ജനങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാക്കാനും തീരുമാനിച്ചു.

അധികമായി 100 ഐ.സി യു കിടക്കകള്‍ ഉള്‍പ്പെടുന്ന ബ്ലോക്കാണ് ആലുവ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ചികിത്സ ആരംഭിക്കും.

കൂടാതെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ഓക്‌സിജന്‍ ബെഡിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സര്‍വൈലന്‍സ് യൂണിറ്റിനോട് നിര്‍ദ്ദേശിച്ചു.

ഇതിനായി വീഡിയോകളും പോസ്റ്ററുകളും ഉപയോഗിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള ബോധവത്കരണവും കൂടുതല്‍ ശക്തമാക്കണം.

You May Also Like

Leave a Reply