ഈരാറ്റുപേട്ട: പ്രവാചക നിന്ദക്കെതിരെ ബി ജെ പി ഒദ്യോഗിക വക്താവ് നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്തും ഈരാറ്റുപേട്ട മുസ്ലിം കോർഡിനേഷൻ കമ്മറ്റിയും ചേർന്ന് നൈനാർ മസ്ജിദ് അങ്കണത്തിൽ നടന്ന പ്രതിഷേധ സദസ്സ് ഇമാം എ കോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു.
കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. അൽഅമീൻ ട്രസ്റ്റ് ചെയർമാൻ അഡ്വ.ടി.പി.എം.ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തി.
മഹല്ല് ഭാരവാഹികളായ കെ.ഇ.പരീത്, പി.എസ്.ഷഫീക്ക്, ഇമാം മുഹമ്മദ് ഇസ്മായിൽ മൗലവി, ഇമാം സുബൈർ മൗലവി, മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, കെ.എ.സമീർ തുടങ്ങിയവർ പ്രസംഗിച്ചു.