Erattupetta News

ഈരാറ്റുപേട്ട വാക്കേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഈരാറ്റുപേട്ട: വാക്കേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗര സഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. തുടർന്ന് നടന്ന റാലി മുഹിയിദ്ധീൻ ജുമാ മസ്ജിദ് മുഅദ്ധിൻ ഹസ്സൻപിള്ള ഫ്ളാഗ് ഓഫ് ചെയ്തു.

പൊതു സമ്മേളനം നഗരസഭാ വൈസ് ചെയർമാർ അഡ്വ. മുഹമ്മദ് ഇല്ല്യാസ് ഉത്ഘാടനം ചെയ്തു. ക്ലബ്ബ്പ്രസിഡൻ്റ് അനസ് കൊ ച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

എം. കെ.തോമസ് കുട്ടി,വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജിയാസ് ചാന്തു ഖാൻ പറമ്പിൽ , ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷൈജു,അഷറഫ് തൈ തോട്ടം,ഫൈസി തൂങ്ങൻപ മ്പറമ്പിൽ, അജീബ് വെളുത്തേരുവീട്ടിൽ,ദിലീപ് തുണ്ടിയിൽ,സക്കീർ തുങ്ങൻ പറമ്പിൽ,ഷറഫുദ്ദീൻ വെട്ടുകല്ലുംങ്കുഴി, നിജാസ് കിണറ്റിൻ മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.