ഈരാറ്റുപേട്ട : വാകേഴ്സ് ക്ലബ് അംഗങ്ങൾ കെ എസ് ആർ ടി സി ബസ്സിൽ കോടനാട്, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പഠന യാത്ര നടത്തി.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ ഫ്ളാഗ് ഓഫ് ചെയ്തു.നൈസൽ കൊല്ലംപറമ്പിൽ, എ. ജെ അനസ്,സക്കീർ അക്കി എന്നിവർ നേതൃത്വം നൽകി.
പൂഞ്ഞാർ : സിപിഐഎം പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് ആക്രമിക്കുകയും, ജാതിപേര് വിളിച്ച് അവഹേളിച്ചെന്നും പരാതി. തടയാൻ ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്ക്. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ എം ആർ രഞ്ജിത്തിനെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. ജീ. വി രാജ സ്റ്റേഡിയത്തിൽ നടന്ന പഞ്ചായത്ത് കായിക മേളയ്ക്ക് ഇടയിൽ വടംവലി മത്സരത്തിനിടെ വാക്ക് തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ചതിന് ശേഷം തിരികെ വന്ന പൂഞ്ഞാർ സ്വദേശികളായ ആലക്കപ്പാറമ്പിൽ ജോയൽ,ജോമോൻ എന്നിവർ ജാതി പേര് വിളിച്ച് അവഹേളിച്ചതിന് Read More…
പെരിങ്ങുളം: വർഷങ്ങൾക്ക് ശേഷമുള്ള ഗുരുശിഷ്യ സമാഗമത്തിന് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നാളെ വേദിയാകും. സ്കൂളിലെ അധ്യാപിക ആയിരുന്ന കത്രിക്കുട്ടി ടീച്ചറും, വിദ്യാർത്ഥിനി ആയിരുന്ന നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചക്കാണ് പെരിങ്ങുളം സ്കൂൾ അവസരമൊരുക്കുന്നത്. മനോരമയുടെ ഗുരു പംക്തി പേജിലൂടെയാണ് നിഷ ബിനോയി കത്രിക്കുട്ടി ടീച്ചറിനെ അനുസ്മരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ ഇരുവരെയും ബന്ധപ്പെടുകയും, കൂടി കാഴ്ചയ്ക്ക് അവസരം ഒരുക്കുകയുമായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തിനാണ് ഗുരുദർശനം എന്ന പേരിൽ പരിപാടി നടക്കുന്നത്.
ഈരാറ്റുപേട്ട:ഈരാറ്റുപേട്ട കടുവാമുഴി ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക്കിനും മറ്റുമാണ് തീ പിടിച്ചത്. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവിടെ സൂക്ഷിക്കുന്നത്. ആദ്യ ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റാൻഡിലെത്തിച്ചതിന് ശേഷം അടുത്ത ലോഡുമായി വന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് നഗരസഭാധികൃതരും സ്ഥലത്തെത്തി.