ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കില്ല; വ്യാപാരി വ്യവസായി തീരുമാനം ഇങ്ങനെ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിടില്ലെന്ന് ഈരാറ്റുപേട്ട വ്യാപാരി വ്യവസായി പ്രസിഡന്റ് എ.എം.എ ഖാദര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഏറെ സാമ്പത്തിക പ്രതിസന്ധിയിലാണ് വ്യാപാരികളെന്നും അവരോട് വീണ്ടും കടകള്‍ അടയ്ക്കാന്‍ പറയുന്നതു അവരെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യാപാരിക്കും അവരുടെ കടകള്‍ തുറക്കുന്നതു സംബന്ധിച്ച് സ്വന്തം നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല വ്യാപാരികളും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതായി ഇതിനകം അറിയിച്ചിട്ടുണ്ട്.

നഗരസഭയില്‍ തുറക്കുന്ന എല്ലാ കടകളും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ആറു മണി വരെ പ്രവര്‍ത്തിക്കും. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഓരോ വ്യാപാരികളും ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കടയിലെത്തുന്നവരും വ്യാപാരികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കടകള്‍ക്കു മുന്നില്‍ റിബണ്‍ കെട്ടുക, അകത്തു പ്രവേശിക്കുന്നവരെ തെര്‍മല്‍ സ്്കാനര്‍ ഉപയോഗിച്ചു നിരീക്ഷിക്കുക, കടയ്ക്കകത്തും സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഓരോ വ്യാപാരിയും ശ്രദ്ധിക്കേണ്ടതുണ്ട്.

മാസ്‌ക് ധരിക്കാത്തവരെ കടയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും സാധനം വാങ്ങാനെത്തുന്നവരും വായും മൂക്കും മൂടുന്ന രീതിയില്‍ വേണം മാസ്‌ക് ധരിക്കണം. കടയുടെ മുന്നില്‍ സ്ഥാപിക്കുന്ന സാനിട്ടൈസര്‍ ഉപയോഗിച്ചു കൈകള്‍ ശുചിയാക്കി മാത്രം കടയ്ക്കുള്ളില്‍ പ്രവേശിക്കാവു എന്നും നിര്‍ദേശമുണ്ട്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply