വഞ്ചാങ്കല്‍ വാര്‍ഡില്‍ അണുനശീകരണം നടത്തി

ഈരാറ്റുപേട്ട: വഞ്ചാങ്കല്‍ വാര്‍ഡില്‍ അണുനശീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്‌സണുമായ ബല്‍ക്കീസ് നവാസിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആണ് അണു നശീകരണം നടത്തിയത്.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവിടെ അണുനശീകരണം നടത്തിയത്. തമിഴ്‌നാട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം വഞ്ചാക്കലില്‍ കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ ചൂണ്ടച്ചേരിയില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാ ഫലം വരുന്നതിനു മുന്‍പാണ് ഇയാള്‍ വീട്ടിലെത്തിയത്.

തുടര്‍ന്ന് അഞ്ചു സ്ത്രീകളും രണ്ടു പുരുഷന്‍മാരും പത്തു വയസില്‍ താഴെയുള്ള ആറു കുട്ടികളുമടക്കം 13 പേരെ പിറ്റിഎംഎസ് ഓഡിറ്റോറിയത്തില്‍ തയാറാക്കിയ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

join group new

You May Also Like

Leave a Reply