ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു.
നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ
കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചത്.
കോടതിയിൽനിന്നും നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ യാതൊരു ഗുണനിലവാരവുമില്ലാതെ നിലവിൽ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവർത്തി ശരിവെച്ചുകൊണ്ട് ആ പ്രവർത്തികൾ ഒഴിവാക്കികൊണ്ടാണ് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ പുതിയ നിർമ്മാണത്തിൽ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള പ്രാദേശത്ത് ബി.എം. ടാറിങ് തൽസ്ഥിതി തുടരുകയും പുതിയ നിർമ്മാണം നടക്കാതിരിക്കുകയും ചെയ്യും.
19.90 കോടി രൂപയുടെ ഭരണാനുമതി ഉണ്ടായിരുന്ന പദ്ധതി നിലവിൽ 13.30 കോടി രൂപയായി ചുരുങ്ങിയത് ഈ കാരണത്തലാണ്, റോഡ് നിർമ്മാണം പൂർണ്ണമായി പൂർത്തിയാകണമെങ്കിൽ കൂടുതൽ തുക ആവശ്യമാണ്.
പൂർണ്ണമായും കരാറുകാരനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയതാണ് റോഡ് നിർമ്മാണം വൈകാൻ കാരണമായത്. തുടർന്നും ഈ നിലപാടുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
വീഡിയോ താഴെ :
https://www.facebook.com/shonegeorgeofficial/videos/1566349387165462/