തീക്കോയി : ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മണി മുതൽ 9:30 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതൽ 5 മണി വരെയും സ്കൂൾ ബസ്, കെഎസ്ആർടിസി എന്നീ വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്.


മറ്റു വാഹനങ്ങൾ സമാന്തര റോഡുകൾ വഴി സഞ്ചരിക്കേണ്ടതാണ്. ടൂറിസ്റ്റ് വാഹനങ്ങൾ വാഗമൺ – മൂലമറ്റം വഴിയും വാഗമൺ – മുണ്ടക്കയം – കാഞ്ഞിരപ്പള്ളി വഴിയിലൂടെയും സഞ്ചരിക്കേണ്ടതാണ്.