തീക്കോയി : ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമമാണത്തിലെ അപാകതയിലും അഴിമതിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. വാഗമൺ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് യു.ഡി.എഫ് സമരത്തിന് ഇറങ്ങുന്നത്.
ഒരു മാസം കഴിയുന്നതിന്റെ മുൻപ് തന്നെ പണി പൂർത്തിയാക്കിയ ഭാഗം വീണ്ടും റോഡ് തകർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യു ഡി എഫിന്റെ സമര പരിപാടി. 29 -ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തീക്കോയി ടൗണിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തും.
കെ പി.സി.സി. നിർവ്വാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി ഉൽഘാടനം ചെയ്യും.
തോമസ് കല്ലാടൻ, അഡ്വ ജോമോൻ ഐക്കര,അഡ്വ മുഹമ്മദ് ഇല്യാസ്, മജു പുളിക്കൻ, എംപി സലിം, കെ സി ജെയിംസ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കുമെന്ന് യുഡിഎഫ് ഭാരവാഹികളായ എം ഐ ബേബി, ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ എന്നിവർ അറിയിച്ചു.