ഒറ്റ ദിവസം രണ്ടു കോവിഡ് കേസുകള്‍; ഈരാറ്റുപേട്ട ജാഗ്രതയില്‍

ഈരാറ്റുപേട്ട: ഒരു ദിവസം തന്നെ രണ്ടു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈരാറ്റുപേട്ടയില്‍ ജാഗ്രത. ചൊവ്വാഴ്ച രണ്ടു വ്യത്യസ്ത കേസുകളാണ് ഈരാറ്റുപേട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

നടയ്ക്കല്‍ സ്വദേശിയായ 50കാരനാണ് ഇന്ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വസ്തു ഇടപാടുകാരനാണ്. ഇയാള്‍ ഒരാഴ്ചയോളമായി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഈ ആശുപത്രിയിലെ ജീവനക്കാരടക്കം നിരീക്ഷണത്തില്‍ പോകേണ്ടി വന്നേക്കുമെന്ന് സൂചനയുണ്ട്. ആറു ദിവസം ഇവിടെ പനിയും രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഇയാളെ തിങ്കളാഴ്ചയാണ് പാലായിലെ ആശുപത്രിയിലേക്കു മാറ്റിയത്.

അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കി വരികയാണ്.

വൈകുന്നേരം കോവിഡ് സ്ഥിരീകരിച്ചത് ഈരാറ്റുപേട്ട സ്വദേശിക്കാണ്. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഇയാളുടെ താമസമെങ്കിലും ഈരാറ്റുപേട്ടയിലാണ് വ്യാപാരിയായ ഇയാളുടെ സമ്പര്‍ക്കം.

ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗബാധ എവിടെ നിന്നു കിട്ടിയെന്നു മനസിലായിട്ടില്ല. ഇയാളുടെ സമ്പര്‍ക്ക പട്ടികയും വിപുലമെന്നു സൂചനയുണ്ട്. ഏറെ ജനസാന്ദ്രതയുള്ള നഗരസഭ എന്ന നിലയിലും ഈരാറ്റുപേട്ട കനത്ത ജാഗ്രതയിലാണ് ഇപ്പോള്‍.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: