
ഈരാറ്റുപേട്ട: മഴ പെയ്താൽ വെള്ളം തളം കെട്ടി കാൽനടക്കാർക്കു പോലും സഞ്ചരിക്കാനാവില്ല. പൂഞ്ഞാർ റോഡിൽ കുരിക്കൾ നഗർ മുതൽ പി.എം.സി ജംഗ്ഷൻ വരെ മലിനജലത്തിൽ കുളിക്കാതെ നടക്കാൻ പറ്റില്ല. ഇവിടെ ഓടകൾ അടഞ്ഞ് കിടക്കുന്നതു കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റ് റോഡിൽ വെള്ളക്കെട്ട് വ്യാപാരികൾക്ക് ദുരിതമാണുണ്ടായികൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ ഓട നിർമ്മാണവും, സമയബബന്ധിതമായി ഓട വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നും രണ്ടു വർഷമായി ഇതേ സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു.
അതു കൂടാതെ മുസ്ലിം ഗേൾസ് സ്കൂളിന് സമീപം വാഗമൺ റോഡിലും മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നതു പതിവാണ്. റോഡിലെ വെള്ളകെട്ടുമായിസംബന്ധിച്ചുള്ള പരാതികൾ പൊതുമരാമത്ത് വകുപ്പിന് നഗരസഭയും വ്യാപാരികളും നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് വ്യാപാരികളും പറയുന്നു.