ഈരാറ്റുപേട്ട പേഴുംകാട് ഇളപ്പുങ്കലില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സമ്മേളനം; പള്ളികമ്മിറ്റി ഭാരവാഹിക്കെതിരെ കേസ്

ഈരാറ്റുപേട്ട: പേഴുംകാട്ട് ഇളപ്പുങ്കല്‍ പ്രദേശത്തുള്ള ആരാധനാലയത്തില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചു തബ്‌ലീഗ് സമ്മേളനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.

മഹല്ലിലെ ആളുകള്‍ അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ട പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സാമൂഹിക അകലവും മറ്റു കോവിഡ് നിയമങ്ങളും പാലിക്കാതെ ആളുകള്‍ ഒത്തുകൂടിയതായി കണ്ടെത്തിയത്.

ഇരുപതോളം പ്രദേശവാസികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സമീപ പ്രദേശങ്ങളിലുമുള്ളവരായിരുന്നു ഇവിടെ സമ്മേളനത്തിനെത്തിയവരില്‍ ഏറെയും.

പ്രാര്‍ഥനയ്‌ക്കെത്തുന്നവരുടെ അടക്കം പേരുകള്‍ രജിസ്റ്ററില്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പള്ളിയുടെ രജിസ്റ്ററില്‍ സമ്മേളനത്തിനെത്തിയവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം ഏഴാം തീയതി കഴിഞ്ഞതിനു ശേഷം രജിസ്റ്ററില്‍ ആരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: