നൂറു മേനി വിജയത്തിളക്കത്തില്‍ ഈരാറ്റുപേട്ട, എല്ലാ സ്‌കൂളുകളിലും നൂറു ശതമാനം വിജയം; ആദരിച്ച് നഗരസഭ

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ ഈരാറ്റുപേട്ട നഗരസഭയിലെ എല്ലാ സ്‌കൂളുകള്‍ക്കും നൂറില്‍ നൂറുമേനി വിളവ്.

എല്ലാ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയ 98.82%.

നൂറു ശതമാനം വിജയം നേടിയ നഗരസഭയിലെ സ്‌കൂളുകളായ മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കരീം സാഹിബ് മെമ്മോറിയല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഈരാറ്റുപേട്ട ഗവണ്‍മെന്റ് എച്ച്എസ്എസ്, ഹയാതുദ്ധീന്‍ ഹൈസ്‌കൂള്‍, അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവയാണ് ഈ വര്‍ഷം നൂറുമേനി നേടിയത്.

നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി സ്‌കൂള്‍ അധികൃതരെ നേരിട്ടു കണ്ട് അനുമോദിച്ചു. എല്ലാ സ്‌കൂളുകളും സന്ദര്‍ശിച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി .പി നാസ്സറിന് ഒപ്പമാണ് ചെയര്‍മാന്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചത്.

You May Also Like

Leave a Reply