കടകള്‍ ഏഴര വരെ, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം! ഈരാറ്റുപേട്ടയില്‍ മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഈരാറ്റുപേട്ട: കോവിഡ് കരുതല്‍ നടപടികളുമായി ഈരാറ്റുപേട്ട നഗരസഭ. കടകളും ഹോട്ടലുകളും തുറക്കുന്നതിന് നിശ്ചിത സമയക്രമീകരണം അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

കോവിഡ് 19 ജില്ലയിലെ പല ഭാഗങ്ങളിലും പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയുമായി നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈരാറ്റുപേട്ട നഗരസഭയില്‍ ഊര്‍ജിതമാക്കുന്നതിന് വേണ്ടി നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്.

പ്രസ്തുത യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് നവാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മഹല്ല് ഭാരവാഹികള്‍, ഹോട്ടല്‍- റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന നിര്‍ദേശങ്ങള്‍

മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും 7.30ന് അടയ്ക്കണം.

രാവിലെ മുതല്‍ തുറക്കുന്ന ഹോട്ടലുകള്‍ രാത്രി എട്ടു മണിക്ക് അടയ്ക്കണം. ഇരുന്നു കഴിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

ഉച്ചയ്ക്ക് ഒരു മണിക്കു തുറക്കുന്ന തട്ടുകടകള്‍, ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങള്‍ എന്നിവ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം.

ഭക്ഷണശാലകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളു.

ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം അടച്ചിടണം.

ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കു വരുന്നവര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പാക്കണം.

ചൊവ്വാഴ്ച മുതല്‍ നഗരസഭ ഉദ്യോഗസ്ഥര്‍ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും.

പോലീസ് പെട്രോളിംഗ് ശക്തമാക്കും.

join group new

You May Also Like

Leave a Reply