സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസഥനു കോവിഡ്; ഈരാറ്റുപേട്ടയില്‍ 9 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റയിനില്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥന്‍.

മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹം പിതാവിന്റെ മരണത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അവധിയിലായിരുന്നു. അതുകൊണ്ടു തന്നെ ഈരാറ്റുപേട്ടയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേ സമയം, മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍പ്പെട്ട ഈരാറ്റുപേട്ടയിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ ക്വോറന്റയിനില്‍ പോയിട്ടുണ്ട്.

പാലായില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ജനമൈത്രി പോലീസുമായി സഹകരിച്ചു പോന്ന സന്നദ്ധ പ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply