Erattupetta News

തമിഴ് നാട്ടിൽ വിനോദ യാത്രയ്ക്ക് പോയ രണ്ട് യുവാക്കളെ കാണാതായി.

ഈരാറ്റുപേട്ട . തേവരുപാറയിൽ നിന്നും കോടൈക്കനിലേക്ക് ശനിയാഴ്ച വിനോദ യാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെ കോടൈക്കനിലെ പൂണ്ടി വനത്തിൽ വെച്ച് കാണാതായതായി.

ബന്ധുക്കൾ ഈരാറ്റുപേട്ട പൊലീസിലും കോടൈക്കനാൽ പൊലീസിലും പരാതി നൽകി. ഞായറാഴ്ച മുതലാണ് കാണാതായത്.

ഈരാറ്റുപേട്ട തേവരുപാറ യിൽ പള്ളിപ്പാറയിൽ അൽത്താഫ് (24) മു ല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവർക്കായി ബന്ധുക്കളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇതു വരെയും കണ്ടെത്താനായില്ല.

One Reply to “തമിഴ് നാട്ടിൽ വിനോദ യാത്രയ്ക്ക് പോയ രണ്ട് യുവാക്കളെ കാണാതായി.

Leave a Reply

Your email address will not be published.