ഈരാറ്റുപേട്ട സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചു; താമസം തീക്കോയിയില്‍, ഈരാറ്റുപേട്ടയില്‍ സമ്പര്‍ക്കം!

ഈരാറ്റുപേട്ട, തീക്കോയി: ഈരാറ്റുപേട്ട സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നു തന്നെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് തീക്കോയി ഗ്രാമപഞ്ചായത്തു പരിധിയില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍.

ഇയാള്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താമസം തീക്കോയിയില്‍ ആണെങ്കിലും ഇയാളുടെ സമ്പര്‍ക്കം കൂടുതലും ഈരാറ്റുപേട്ടയുമായാണ്.

നാളെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈരാറ്റുപേട്ട നഗരസഭ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

ഈ യോഗത്തില്‍ നഗരസഭയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുമെന്നും നിസാര്‍ കുര്‍ബാനി അറിയിച്ചു. നേരത്തെ, നടയ്ക്കല്‍ സ്വദേശിയായ വസ്തു ഇടപാടുകാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെയും സമ്പര്‍ക്ക പട്ടിക വിപുലമാണെന്നാണു സൂചന.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply