ഇറാനില്‍ നടക്കുന്ന ലോക ജൂണിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള ഇന്ത്യന്‍ ഓപ്പണ്‍ ട്രയല്‍സിന് കേരളത്തില്‍ നിന്നു യോഗ്യത നേടി ഈരാറ്റുപേട്ട സ്വദേശി.
ഈരാറ്റുപേട്ട തെക്കേക്കര കന്നുപറമ്പില്‍ ഷിഹാബിന്റെയും ബീനായുടെയും ഇളയ മകനായ നിയാസ് ഷിഹാബ് ആണ് നാടിന് അഭിമാനമായി മാറിയത്.
തിരുവനന്തപുരം ജിവി രാജ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. 2018ല്‍ ഭുവനേശ്വറില്‍ നടന്ന നാഷണല്‍ സബ്ജൂനിയര്‍ ടീമിലും, ജമ്മുവില്‍ നടന്ന അണ്ടര്‍ 17 സ്‌കൂള്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും കേരള ടീമില്‍ കളിച്ചു.
ഭുവനേശ്വറില്‍ ജൂലൈ 22, 23 തീയതികളിലായാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.
നാടിന്റെ അഭിമാനമായി മാറിയ നിയാസിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദറും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അനുമോദിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19