ഈരാറ്റുപേട്ട: അബുദാബിയില്‍ നിന്നു ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി(30)ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.
അബുദാബിയില്‍ രോഗം സ്ഥിരീകരിച്ചതിനുശേഷം ചികിത്സയില്‍ രോഗമുക്തനായാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കു മുന്‍പ് അബുദാബിയില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

നാട്ടിലെത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.