Erattupetta News

ഈരാറ്റുപേട്ട നഗരോൽസവത്തിന്റെ ഭാഗമായുള്ള കോംബോ പാസ് വില്പന ആരംഭിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നഗരോത്സവ വേദിയിലേക്കുള്ള കോമ്പോ എൻട്രി പാസ് വിൽപ്പന ഈരാറ്റുപേട്ട നഗരസഭയിൽ ആരംഭിച്ചു.

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ് പാസ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ പങ്കെടുത്തു.

10 പ്രവേശനങ്ങൾ അനുവദിക്കുന്ന 200രൂപ മുഖവില വരുന്ന പാസ് 150 രൂപയ്ക്കാണ് വിൽക്കുന്നത്. ഹരിത കർമ്മ സേന മുഖാന്തിരം ആവശ്യക്കാർക്ക് പാസ് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.