ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ നാട്ടറിവു ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .നാടിൻറെ ചരിത്രത്തെയും പാരമ്പര്യത്തെയും നാട്ടുനടപ്പിനെയും കുറിച്ചുള്ള കഥകളും സംഭവങ്ങളും പങ്കുവെച്ചുകൊണ്ട് മുതിർന്ന പൗരൻ കുട്ടി സാഹിബ് വെള്ളുപ്പറമ്പിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
83 വയസ്സുള്ള കുട്ടി സാഹിബ് അനേക വർഷങ്ങളായി താൻ രേഖപ്പെടുത്തി വയ്ക്കുന്ന നാട്ടിലെ സംഭവങ്ങളുടെ രേഖകൾ വിദ്യാർത്ഥികളെ കാണിച്ചുകൊണ്ടാണ് പരിപാടികൾ ഉദ്ഘാടനം ചെയ്തത്. പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ ചുറ്റുപാടുകളിൽ നിന്നും സ്കൂളിലെത്തിച്ച 90 ഔഷധസസ്യങ്ങളുടെ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.

ഹെഡ്മിസ്ട്രസ് ലീന എം പി, എം എഫ് അബ്ദുൽ ഖാദർ, മുഹമ്മദ് ലൈസൽ, റീജദാവുദ് , ഫാത്തി മറഹീം, റ്റി എസ് അനസ്, പി ജി ജയൻ പി എൻ ജവാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.