
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എസ്.പി.സി. കേഡറ്റുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു.
ഉരുള്‍പൊട്ടലും പ്രളയവും നാശംവിതച്ച മൂന്നിവ് പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മേലുകാവ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി. യൂണിറ്റ് തയ്യാറാക്കിയ പൊതിച്ചോറുകള്‍ ക്യാമ്പുകളിലെത്തി വിതരണം ചെയ്തു.
മേലുകാവ് ജനമൈത്രി പോലീസ് ഓഫീസര്‍ ഒ.എസ്. ഷിഹാബ്, എസ്.പി.സി. സി.പി.ഒ. റമീസ്.പി.എസ്. അധ്യാപകരായ അന്‍സാര്‍ അലി, സി.എച്ച്. മാഹീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.