Erattupetta News

ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2002 – 2004 കൊമേഴ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും, അദ്ധ്യാപകരെ ആദരിക്കലും

ഈരാറ്റുപേട്ട: മുസ്ളീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2002 – 2004 ബാച്ച് കൊമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമവും, അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. അദ്ധ്യാപക ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് റോസാ പൂക്കളും, മെഡലും സമ്മാനിച്ചും, പൊന്നാട അണിയിച്ചും ഗുരുക്കൻമാരോടുള്ള സ്നേഹവും, ആദരവും അറിയിച്ചു.

അദ്ധ്യാപക ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചതിലും , അദ്ധ്യാപകരെ ആദരിച്ചതിനും സ്കൂൾ മാനേജർ ബഹു.അബ്ദുൽ ഖാദർ സാർ അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടെ പഠിച്ച 3 പേർ ഇന്ന് അദ്ധ്യാപകരാണ് , അവരെയും പൊന്നാട അണിയിച്ച് കൂട്ടുകാർ തങ്ങളുടെ സ്നേഹം അറിയിച്ചു. വിശിഷ്ടാഥിതിയായെത്തിയ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഗീത സാന്ദ്രമാക്കി.

തങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളെ കണ്ടതിലുള്ള സന്തോഷം അദ്ധ്യാപകർ അറിയിച്ചു. കേക്കു മുറിച്ചും, ഉച്ചയ്ക്ക് ഒരു മിച്ചിരുന്ന് സദ്യ കഴിച്ചും, വിശേഷങ്ങൾ പങ്കു വെച്ചും വൈകിട്ട് നാലു മണിയോടെ ഇനി എല്ലാ വർഷവും ഒരു ദിവസം ഒത്തു ചേരാം എന്ന് പറഞ് പിരിഞ്ഞു.

Leave a Reply

Your email address will not be published.