Erattupetta News

മാലിന്യ സംസ്കരണത്തിൽ സ്മാർട്ടാകാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി

ഈരാറ്റുപേട്ട: സമഗ്ര മാലിന്യ പരിപാലനം എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഇനി സ്മാർട്ടാകും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നു.

ഇതിന്റെ ഭാഗമായി തുടർ പരിശീലനങ്ങൾ മുൻസിപ്പൽ തലത്തിൽ നടത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി മാലിന്യ പരിപാലന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം രൂപീകരിച്ചത്.

നവകേരളം കർമ്മ പദ്ധതി, കില , കുടുംബശ്രീ എന്നിവയുടെ പിൻതുണയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനവും ശുചിത്വ മിഷനും,ഹരിത കേരള മിഷനും,കെൽട്രോണും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായ സർവ്വേ , ക്യു ആർ കോഡ് പതിപ്പിക്കൽ, സേവനങ്ങൾ ലഭ്യമാക്കൽ എന്നീ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഹരിത കർമ്മസേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും ആപ്ലിക്കേഷനിലൂടെ കഴിയും. പരിപാടി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ വർഗീസ് വിഷയാവതരണം നടത്തി. വൈസ് ചെയർമാൻ,അഡ്വ. വി എം മുഹമ്മദ് ഇല്യാസ്, നാസർ വെള്ളൂ പറമ്പിൽ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അൻസർ പുള്ളോലിൽ റിയാസ് പ്ലാമൂട്ടിൽ കൗൺസിലർമാരായ എസ് കെ നൗഫൽ, സുനിൽകുമാർ,ഫസൽ റഷീദ്,ഹരിതകേരളം മിഷൻ പ്രതിനിധി രമേഷ് ബി വെട്ടിമറ്റം,എന്നിവർ പങ്കെടുത്തു.

കെല്‍ട്രാണ്‍ പ്രതിനിധികളായ ജിസ്സൺ പി ജോസഫ്,ശ്രീകുമാർ എം,ഹരികുമാർ.എം,ബിബിൻ സാബു,കവിത നായർ,നിജി ജെയിംസ് എന്നിവര്‍ ട്രൈനിങ്ങ് നല്‍കി .ഹരിതകേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്, ശരത്ത് ചന്ദ്രൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻഡോ.സഹ്‌ല ഫിർദൗസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി ഐ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.