Erattupetta News

ഈരാറ്റുപേട്ട നഗരസഭ മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ക്യാമ്പയിൻ 2023

മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആയ reduce,reuse,recycle അഥവാ RRR എന്ന ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശത്തോടെ ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ RRR സെൻ്ററുകൾ തുറക്കുന്നു.

ഉപയോഗ യോഗ്യമായതും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതും ആയ വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ ,സ്കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ശേഖരിക്കുന്നു.

മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ നിർവഹിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഉപയോഗപ്രദമായ സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നു.

ഉപയോഗിക്കാൻ കഴിയുന്നവ എന്നാൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സൈക്കിളുകൾ, മൊബൈൽ ഫോണുകൾ, പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, എല്ലാം ആവശ്യക്കാർക്ക് വേണ്ടി ശേഖരിക്കുന്നു.

Leave a Reply

Your email address will not be published.