ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് പ്ലാമൂടന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത ഇസ്മായിൽ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷിജി ആരിഫിന് കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ഈ യോഗത്തിൽ 28 ആം വാർഡ് കൗൺസിലർ ലീന ജയിംസ് ആശംസകൾ അർപ്പിച്ചു. സിഡിഎസ് മെമ്പർമാരായ നുസൈഫ, സൂസമ്മ, ജാൻസി ശശി, സി ഡി എസ് അക്കൗണ്ടന്റ് സൽമത്ത്, കുടുംബശ്രീ അംഗങ്ങളായ ജയാ പ്രദീപ് സഫിയ അസീസ്, സുമ എന്നിവർ പങ്കെടുത്തു.