ഭൂരിപക്ഷത്തില്‍ വമ്പന്‍ സജീര്‍ ഇസ്മായില്‍, കുഞ്ഞന്‍ പിഎം അബ്ദുല്‍ ഖാദര്‍; 5 വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; പുതിയ കൗണ്‍സിലര്‍മാരും ഭൂരിപക്ഷവും ഇങ്ങനെ

ഈരാറ്റുപേട്ട: നഗരസഭയിലേക്ക് ഇക്കുറി നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും കാഴ്ചവെച്ചത് മികച്ച പ്രകടനം. തോറ്റവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെന്നു പറയേണ്ടി വരും.

അഞ്ചു വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. ഇവിടെ 10ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Advertisements

ചില കൗണ്‍സിലര്‍മാര്‍ മുന്നണികളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം വലിയ വിജയം കൈവരിച്ചപ്പോള്‍ ചിലയിടങ്ങളില്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തകര്‍ത്ത് സ്വതന്ത്രന്‍മാര്‍ വിജയകിരീടം നേടുന്നതിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

ഇടത്തുംകുന്ന് വാര്‍ഡില്‍ സജീര്‍ ഇസ്മായില്‍ നേടിയ 349 ആണ് ഈ പ്രാവശ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. സജീര്‍ തോല്‍പ്പിച്ചതാകട്ടെ ഈരാറ്റുപേട്ടയുടെ പ്രഥമ ചെയര്‍മാനും മുന്‍ കൗണ്‍സിലറുമായിരുന്ന ടിഎം റഷീദിനെയും.

ഇടതുപാളയത്തില്‍ നിന്നും ഐക്യമുന്നണിയിലെത്തി വോട്ടുതേടിയ ടിഎംആറിന് മുന്നണിയുടെ പ്രതീക്ഷകള്‍ക്ക് ഒത്തുയരാനോ മികച്ചൊരു പോരാട്ടം പോലും കാഴ്ചവയ്ക്കാനോ സാധിച്ചില്ല. ഫലം വരും മുന്‍പു തന്നെ താന്‍ തോല്‍ക്കുമെന്ന് ഏറ്റുപറഞ്ഞത് തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ ഇല്ലായിരുന്നു എന്നതിനു മറ്റൊരു തെളിവ്.

13ാം വാര്‍ഡില്‍ മുളന്താനത്ത് ഷെഫീന അമീന്‍ (ഷെഫ്‌ന അമീന്‍) നേടിയതാണ് രണ്ടാമത്തെ മിന്നും വിജയം. 322 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഷെഫീന മിന്നും ജയം സ്വന്തമാക്കിയത്.

19ാം വാര്‍ഡ് വഞ്ചാങ്കലില്‍ പി എം അബ്ദുല്‍ ഖാദര്‍ നേടിയ ഒരു വോട്ടിന്റെ വിജയമാണ് ഏറ്റവും ചെറിയ ഭൂരിപക്ഷം. എംഎച്ച് ഷനീറിനെയാണ് അബ്ദുള്‍ ഖാദര്‍ തോല്‍പ്പിച്ചത്.

17ാം വാര്‍ഡ് ശാസ്താംകുന്നിലാണ് ഐക്യജനാധിപത്യ മുന്നണിയെ ഞെട്ടിച്ച വിജയം. ഇവിടെ മുസ്ലീം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റിന് ഏറ്റ തോല്‍വി മികച്ച വിജയത്തിനിടയിലും മുസ്ലീം ലീഗിന് വലിയൊരു തിരിച്ചടിയായി.

വാര്‍ഡ്- സ്ഥലം – ജയിച്ച കൗണ്‍സിലര്‍ – കിട്ടിയ വോട്ട് – ഭൂരിപക്ഷം

1.ഇടത്തുംകുന്ന് സജീര്‍ ഇസ്മായില്‍ 512, 349
2.കല്ലൂത്താഴം ഷൈമ റസാഖ് 271, 104
3.വട്ടക്കയം സുനിത ഇസ്മയില്‍ 236, 33
4.നടൂപറമ്പ് റിയാസ് വാഴമറ്റം (പ്ലാമൂട്ടില്‍) 381, 126

5.മുരിക്കോലില്‍ ഫാത്തിമ ഷാഹുല്‍ 407, 151
6.മാതാക്കല്‍ എസ്.കെ നൌഫല്‍ 423, 61
7.കാട്ടമല മുഹമ്മദ് ഇല്ല്യാസ് വെളിയത്ത് 261, 24
8.ഈലക്കയം സുഹ്‌റ അബ്ദുള്‍ ഖാദര്‍ 360, 122

9.കാരയ്ക്കാട് സുനില്‍കുമാര്‍ കെ 379, 41
10.തേവരുപാറ നൌഫിയ ഇസ്മയില്‍ 312, 51
11.കുറ്റിമരംപറമ്പ് അന്‍സാരി ഇ.പി 378, 74
12.പത്താഴപ്പടി നസീറ സുബൈര്‍ (വെള്ളാപ്പള്ളില്‍) 404 , 103

13.മുളന്താനം ഷെഫീന അമീന്‍ (ഷെഫ്‌ന അമീന്‍) 418, 322
14.കൊല്ലംപറമ്പ് ഫാസില അബ്‌സാര്‍ 418, 100
15.സഫാ നഗര്‍ നാസര്‍ വെള്ളൂപറമ്പില്‍ 425, 301
16.കുഴിവേലി അന്‍സല്‍ന പരീക്കുട്ടി 229, 59

17.ശാസ്താംകുന്ന് ഹബീബ് കപ്പിത്താന്‍ (തമ്പി) 256, 5
18.മറ്റയ്ക്കാട് റിസ്വാന സവാദ് 375, 173
19.വഞ്ചാങ്കല്‍ അബ്ദുല്‍ ഖാദര്‍ പി എം 247, 1
20.ടൗണ്‍ വാര്‍ഡ് ഡോ. സഹ്‌ല ഫിര്‍ദൗസ് 440, 87

21.തടവനാല്‍ ഫൈസല്‍ പി ആര്‍ 390, 120
22.മുത്താരംകുന്ന് ഫാത്തിമ മാഹിന്‍ 187, 3
23.ആനിപ്പടി അന്‍സര്‍ പുള്ളോലില്‍ 301, 77
24.ചീരപ്പാറ കെ പി സിയാദ് കല്ലുപുരയ്ക്കല്‍ 261, 56

25.കല്ലോലില്‍ അനസ് പാറയില്‍ 448 , 103
26.കൊണ്ടൂര്‍മല ഫസില്‍ റഷീദ് (ചക്കു) 247, 2
27.ബ്ലോക്ക ഓഫീസ് ഫാത്തിമ സുഹാന (ജിയാസ് സി.സി.എം) 344, 82
28.അരുവിത്തുറ ലീന ജയിംസ് 150, 6

You May Also Like

Leave a Reply