ഈരാറ്റുപേട്ട : നഗരസഭയിൽ വാർഷിക പദ്ധതിയുടെ ഭാഗമായിട്ട് നടന്ന വികസന സെമിനാർ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ .എ ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷ സുഹ്‌റ അബ്‌ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,നഗരസഭ വികസന സമിതി സ്ഥിരം സമിതിചെയർമാൻ സുനിത ഇസ്മായിൽ, ഇമാം മുഹമ്മദ് നദീർ മൗലവി ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ വിഎം സിറാജ്, നാസ്സർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ നൗഫൽ, അൻസാരി ഈലക്കയം, പി.എം അബ്‌ദുൾ ഖാദർ , എ എം.എ ഖാദർ എന്നിവർ സംസാരിച്ചു.