ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും സാമൂഹ്യ സുരക്ഷ മിഷനും ചേർന്ന് മുതിർന്ന പൗരന്മാർക്ക് വേണ്ടി നടപ്പിലാക്കിയ ആയുർവേദ, ഹോമിയോ, അലോപ്പതി എന്നിവയുടെ സംയുക്ത ക്യാമ്പ് ഫൗസിയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി . നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
വാർദ്ധക്യ സഹജമായ അസുഖത്തെ എങ്ങനെ തരണം ചെയ്യാമെന്നും വിത്യസ്തങ്ങളായ രോഗങ്ങളെ കുറിച്ചും അവയുടെ പ്രശ്ന പരിഹാരത്തെ കുറിച്ചും ബോധവത്കരണം നടത്തി. ഡോ : വിഷ്ണു,ഡോ : ശാലിനി, ഡോ: അഞ്ചു, ഡോ : സുരേഖ ഡോ : ജോസഫ് എന്നിവരെ കൂടാതെ വായോമിത്രം കോർഡിനേറ്റർ ട്രീസ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്ല്യാസ് . ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോക്ടർ: സഹല ഫിർദൗസ്, ഉനൈസ് മൗലവി,പി. എം അബ്ദുൽ ഖാദർ,നാസർ വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.