ഈരാറ്റുപേട്ടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; അഞ്ചു പേരിലധികം കൂട്ടംകൂടുന്നതിനും അനാവശ്യമായി പുറത്തിറങ്ങുന്നതിനും പൂര്‍ണ വിലക്ക്

ഈരാറ്റുപേട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഈരാറ്റുപേട്ട നഗരസഭയ്ക്കു പുറമെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുകയോ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടുകയോ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ പോലീസ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ചിട്ടുള്ള മേഖലയില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

ഈ മേഖലയ്ക്കു പുറത്ത് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ രണ്ടു മണിക്കുശേഷം ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് അനുവദിക്കും.

ഈരാറ്റുപേട്ട നഗരസഭയുടെ 2, 9, 10,11, 12, 25, 27 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ രണ്ടു മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കൂ. ഇതിനു പുറത്തുള്ള പ്രദേശത്ത് സാധാരണ നിലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ കടകളില്‍ അഞ്ചു പേരിലധികം കൂട്ടംകൂടരുതെന്ന് നിര്‍ദേശമുണ്ട്.

ഇന്നലെയും അഞ്ചു പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ഈരാറ്റുപേട്ട നഗരസഭയിലെ രോഗബാധിതരുടെ എണ്ണം 44 ആയി ഉയര്‍ന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: