ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയുടെ വിദ്യാഭ്യാസ പദ്ദതിയായ അസ്ത്രയുടെ കീഴിൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ പരിശീലനത്തിന് തുടക്കം കുറിക്കുകയാണ്.


രാജ്യത്തെ പ്രധനപെട്ട കേന്ദ്ര സർവ്വകലാശാലകളിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കുന്ന ആദ്യപടിയാണ് മിഷൻ100. ആദ്യഘട്ടത്തിൽ നഗരസഭ പരിധിയിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.
താഴെ പറയുന്ന ദിവസങ്ങളിൽ അസ്ത്ര പദ്ധതിയുടെ ഭാഗമായി സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുകയാണ്. മാർച്ച് 5 ഞായറാഴ്ച്ച മുസ്ലീം ഗേൾസിൽ വെച്ച് രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയും , മാർച്ച് 6 ന് സെന്റ് ജോർജ് സ്കൂളിലും, ഗവ: ഹയർ സക്കണ്ടറി സ്കൂളിൽ വെച്ച് രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയും നടക്കുകയാണ്.

നഗരസഭ പരിധിയിലുള്ള മറ്റു കുട്ടികൾക്കും അന്നേ ദിവസം രജിസ്‌ട്രേഷൻ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8113818489, 6238924906 എന്നീ നമ്പറുകളിൽ ബന്ധപെടുക.