Erattupetta News

ആന വണ്ടിക്കൊരു നീരാട്ട് ; ക്രിസ്മസ് ദിനത്തിൽ കെ എസ് ആർ ടി സി ബസുകൾ കഴുകി വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട: നടക്കൽ ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു വരുന്ന ഈരാറ്റുപേട്ട എം ഇഎസ് കോളജ് എൻഎസ് എസ് ക്യാമ്പിന്റെ ഭാഗമായി ക്രിസ്മസ് ദിനത്തിൽ ഈരാറുപേട്ട ഡിപ്പോയിലെ കെ.എസ് ആർ ടി സി ബസുകൾ ക്യാമ്പംഗങ്ങൾ കഴുകി വൃത്തിയാക്കി.

വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവമായിരുന്നു. ക്രിസ്മസ് ദിനത്തിൽ തന്നെ ഉത്തരമൊരു സാമൂഹിക സേവന പ്രവർത്തി ചെയ്യാനായതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഡിപ്പോയിൽ മൂന്നുമണിക്കൂർ ചെലവഴിച്ചവിദ്യാർത്ഥികൾ അഞ്ച് ബസുകൾ കഴുകി.

23 ന് തുടങ്ങിയ ക്യാമ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു . പ്രോഗ്രാംഓഫീസർമരായ മുംതാസ്കബീർ , ഹൈമകബീർ , റുമൈസ് , മേഘന തങ്കപ്പൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published.