Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ”പഠനത്തോടൊപ്പം വരുമാനം “( Earn awhile Learn) പദ്ധതി

ഈരാറ്റുപേട്ട: എം ഇ എസ് കോളജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ വിദ്യാർത്ഥികൾക്ക് സെയിൽസ്മാൻ, പാക്കിംഗ് , വിതരണം , കേറ്ററിംഗ് എന്നീ മേഖലകളിൽ ജോലി ആവശ്യമുണ്ട്. ഫീസ് അടക്കുന്നതിനും , പഠനോപകരണങ്ങൾ വാങ്ങുന്നതിനും , മറ്റ് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് വിദ്യാർത്ഥികൾക്ക് സാമ്പത്തീക പിന്തുണ വേണ്ടത്.

ക്ലാസ് സമയംകഴിഞ്ഞും അവധി ദിവസങ്ങളിലുമാണ് കുട്ടികളെ ജോലിക്ക് ലഭ്യമാകുക. തൊഴിൽകൊടുക്കാൻ താൽപര്യമുള്ളവർ കോളജിലെ പ്ലേസ്മെൻറ് വിഭാഗത്തെ 9496087562 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.