Erattupetta News

ഈരാറ്റുപേട്ട ടൗണ്‍ മാസ്റ്റര്‍ പ്ലാന്‍ പരക്കെ സ്വാഗതം

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ ടൗണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റ് അടുത്ത 20 വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ ഈരാറ്റുപേട്ട ടൗണ്‍ മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ഭൂരിപക്ഷം പേരും മാസ്റ്റര്‍ പ്ലാന്‍ സ്വാഗതം ചെയ്തു.

എന്നാല്‍ റോഡുകളുടെ വീതി നിശ്ചയിച്ച കാര്യത്തില്‍ അപാകതയുണ്ടെന്ന് ഇവര്‍ ചൂണ്ടികാണിച്ചു.വിവിധ സോണുകള്‍ നിശ്ചയിച്ചതില്‍ അപാകത ആരും ചുണ്ടി കാണിച്ചില്ല.

സര്‍വ്വകക്ഷി യോഗം അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ജില്ലാ ടൗണ്‍ പ്ലാനര്‍ സുജ മാത്യു, കെ.എ.മുഹമ്മദ് നദീര്‍ മൗലവി, ഫസില്‍ ഫരീദ് ,പി.ഇ.മുഹമ്മദ് സക്കീര്‍ ,പി.എസ്.ഷെഫീഖ്, സിറാജ് കണ്ടത്തില്‍, പി.എച്ച്. നൗഷാദ്, സുബൈര്‍ വെള്ളാപ്പള്ളി, നാസര്‍ വെള്ളൂപ്പറമ്പില്‍ അനസ് പാറയില്‍, റിയാസ് പ്ലാമൂട്ടില്‍, അന്‍സര്‍ പുള്ളോലില്‍, ഡോ. സഹ് ല ഫിര്‍ദൗസ്, റിസ്വാന സവാദ് സുനിത ഇസ്മായില്‍, ലീന ജയിംസ്,അന്‍സാരി ഈലക്കയം എന്നിവര്‍ സംസാരിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.