സമ്പര്‍ക്ക പട്ടികയില്‍ 18 ജീവനക്കാര്‍, ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു സര്‍വീസ് നിര്‍ത്തിവെച്ചതായി ഡിറ്റിഒ അറിയിച്ചു.

ഡിപ്പോയിലെ 18 ജീവനക്കാരാണ് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേ സമയം, ദീര്‍ഘദൂര സര്‍വീസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കുമെന്നും ഡിറ്റിഒ അറിയിച്ചിട്ടുണ്ട്.

You May Also Like

Leave a Reply