Erattupetta News

മലയോര പ്രദേശങ്ങളിലേക്കുള്ള ട്രാൻസ്പോർട്ട് ബസുകൾ നിർത്തി

ഈരാറ്റുപേട്ട: കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന മുഴുവൻ രാത്രികാല സ്റ്റേ സർവീസ് ബസുകളും നിർത്തലാക്കി. ഒരു കെ എസ് ആർ സി ബസും വൈകുന്നേരം ഏഴു മണിക്കു ശേഷം ചോലത്തടം, കൈപ്പള്ളി, ചേന്നാട് , അടിവാരം, തലനാട് , വാഗമൺ എന്നീ ഗ്രാമീണ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നില്ല.

ഈരാറ്റുപേട്ട കെ എസ് ആർ റ്റി സി ബസ് ഡിപ്പോയിൽ നിന്ന് നിർത്തലാക്കിയ ഗ്രാമീണ മേഖലയിലേക്കുള്ള സ്റ്റേ ബസ് സർവീസുകൾ 8.15 PM പറത്താനം,8.30 PM കൈപ്പള്ളി,7.30 P M അടിവാരം,8.00PM കോലാഹലമേട്,8.00 PM ചേന്നാട്,9.30 PM തലനാട്,6.30 PM കുന്നോന്നി,9.30 PM പൂഞ്ഞാർ.

ഇതിന് പുറമേ പുള്ളിക്കാനം- കോട്ടയം, ചേന്നാട് – പാലാ സ്‌റ്റേ സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. തിരുവനന്തപുരം എല്ലാ ബസുകളും സർവീസ് നടത്തുന്നില്ല. കോഴിക്കോട് സർവീസ് ഓടുന്നില്ല.

പൂഞ്ഞാർ – എറണാകുളം LS, ചേന്നാട് – തിരുവനന്തപുരം (stay) FP,പുള്ളിക്കാനം – കോട്ടയം (പേപ്പർ വണ്ടി) stay,കൈപ്പള്ളി – തിരുവനന്തപുരം FP,അടുക്കം – തിരുവനന്തപുരം FP പിന്നെ പറത്താനം വഴിയുള്ള കോട്ടയം – കോരുത്തോട് LS അടക്കം ധാരാളം ഓർഡിനറികൾ വേറെ. പൂഞ്ഞാർ ഭാഗത്തേക്കുള്ള അവസാന കെ എസ് ആർ റ്റി സി ബസ് വൈകുന്നേരം 6 മണിയും തീക്കോയി ഭാഗത്തേക്കുള്ളത് വൈകുന്നേരം 7 മണിയും ആണ്.

ഈ സർവീസുകൾ പുനരാരംഭിച്ചു ജനങ്ങളെ യാത്ര ക്ലേശത്തിൽ നിന്നു മോചിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.