Erattupetta News

ഈരാറ്റുപേട്ട കൃഷിഭവനിൽനിന്നുളള അറിയിപ്പ്

ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽപെട്ട കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ കൃഷിഭവനുകളിൽ സമർപ്പിക്കാം. കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയ്യാറാക്കി നൽകും.

10 സെന്റ് മുതൽ രണ്ട് ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതിയതായി കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള കൃഷി/കൃഷി അനുബന്ധ പ്രവർത്തികൾ മെച്ചപ്പെടുത്തുന്നതിനും കൂടാതെ പുതുതായി മൂന്നിലധികം ഘടകങ്ങൾ (പോഷകത്തോട്ടം, പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളർത്തൽ, മുതലായവ) തങ്ങളുടെ കൃഷിയിടത്തിൽ അനുവർത്തിക്കാനും താത്പര്യമുള്ള കർഷകർക്ക് മുൻഗണന നൽകും.

ആകെ 10 കൃഷിയിടങ്ങളാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കുക. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 2022-23 വർഷത്തെ കരമടച്ച രസീതിന്റെ പകർപ്പ് ,ആധാറിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.അവസാന തീയതി നവംബർ 19.

Leave a Reply

Your email address will not be published.