ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റി 17-ാം വാർഡിലെ കൊല്ലംപറമ്പ് മലയിൽ വൈകുന്നേരം 5 മണിയോടു കൂടിയുണ്ടായ തീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷി ഭൂമി കത്തിനശിച്ചു.

ഈരാറ്റുപേട്ട, പാലാ ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് എത്തിപ്പെടാൻ വഴികളില്ലാത്തതിനാൽ സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല.


നാട്ടുകാരും, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ജനവാസേഖലയിലേക്ക് തീ പടരാതിരിക്കാൻ ഓരു വെട്ടി തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.