ഈരാറ്റുപേട്ട: വീട്ടില്‍ കയറി ഒളിച്ച അതിഥി തൊഴിലാളിക്ക് മാനസികാസ്വസ്ഥ്യം എന്നു സംശയം. പട്ടാപ്പകല്‍ വീട്ടിലേക്ക് ഓടിക്കയറി ഇയാള്‍ ഒളിക്കുകയായിരുന്നു.
തെക്കേക്കര സ്വദേശി സക്കീറിന്റെ വീട്ടിലാണ് ഇയാള്‍ ഓടിക്കയറി ഒളിച്ചത്. പകല്‍സമയത്ത് വീട്ടിനുള്ളിലേക്ക് കടന്ന് ഒളിച്ച ഇയാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരിച്ചിലിന് ഒടുവില്‍ കട്ടിലിന് അടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
Advertisements
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഈരാറ്റുപേട്ട പോലീസിന് ഇയാളെ കൈമാറി. എന്നാല്‍ പോലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര വിരുദ്ധമായാണ് ഇയാള്‍ മറുപടി നല്‍കിയത്. ഇയാളെ ഇയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം പോലീസ് പറഞ്ഞുവിട്ടു.