ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉത്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
സംസ്ഥാന തലത്തില്‍ നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ധനകാര്യ കയര്‍ വകുപ്പ് മന്ത്രിശ്രീ കെ.എ ന്‍ ബാലഗോപാല്‍ മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.
പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി റിസ് വാനസവാദ്, ശ്രീ ശ്രീജിത്ത് സ ബില്‍ഡിംഗ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈരാറ്റുപേട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി ഷംലബീവി സിഎം പദ്ധതി വിശദീകരണം നല്‍കി.
പി.റ്റി എ പ്രസിഡന്റ് റഫിഖ് അമ്പഴത്തിനാല്‍, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ കെ.പി സിയാദ്, അനസ് പാറയില്‍, ഫാത്തിമ മാഹിന്‍, ലീന ജെയിംസ്, സുഹാനാ ജിയാസ്, എം.എച്ച് ഷെനീര്‍, കെഎം ബഷീര്‍, നൗഫല്‍ഖാന്‍, അഡ്വ: ജെയിംസ് വലിയവീട്ടില്‍, പ്രിന്‍സിപ്പാള്‍ തുഷാര നൈനാന്‍ സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ അഗസ്റ്റിന്‍ സേവ്യര്‍ നന്ദി പറഞ്ഞു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19