bഈരാറ്റുപേട്ട: കുടുംബാരോഗൃകേന്ദ്രം താലൂക്കാശുപത്രിയാക്കണമെന്നുള്ള പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തു.


12 കിലോമീറ്റർ അകലെ പാലാ ജനറൽ ആശുപത്രിയുണ്ടെന്നും,ഈരാറ്റുപേട്ട സർക്കാർ ആശുപത്രിയിൽ കിടത്തി ചികിൽസയുണ്ടെന്നും മറ്റുമാണ് ജില്ലാമെഡിക്കൽ ഓഫീസറുടെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്.
