ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണം എന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് നൽകിയ ഹർജിയിൽ ഈരാറ്റുപേട്ട നഗരസഭ കക്ഷി ചേരാൻ തീരുമാനിച്ചു.
കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.സുനിൽകുമാർ പ്രമേയം അവതരിപ്പിച്ചു. സുനിത ഇസ്മായിൽ പിന്താങ്ങി. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, നാസർ വെള്ളൂപ്പറമ്പിൽ, പി.എം.അബ്ദുൽ ഖാദർ ,അനസ് പാറയിൽ, ലീന ജയിംസ്, നൗഫിയ ഇസ്മായിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.


കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കുകയോ അല്ലെങ്കിൽ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുകയോ ചെയ്യണമെന്നുള്ള ഹർജികേരള ഹൈക്കോടതി രണ്ട് മാസം മുമ്പ് ഫയലിൽ സ്വീകരിച്ചിരുന്നു.