ഈരാറ്റുപേട്ട : ഓണത്തിനോട് അനുബന്ധിച്ചു ഈരാറ്റുപേട്ടയിലെ കഞ്ചാവ് മാഫിയയുടെ പദ്ധതികള്‍ തകര്‍ത്തു കൊണ്ട് ഈരാറ്റുപേട്ട എക്സൈസ് ന്റെ വന്‍ കഞ്ചാവ് വേട്ട.
ഇത്തവണ ഓണം വിപണി ലക്ഷ്യമിട്ട് കൊണ്ട് വന്ന 2.2 കിലോ ഗ്രാം കഞ്ചാവുമായി പിടിയില്‍ ആയത് കാസര്‍ഗോഡ് സ്വദേശിയും’ ഡ്യൂഡ്’ എന്ന് വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇര്‍ഷാദ് എന്‍ എ (36) ആണ്.
ജില്ലയിലെ വന്‍കിട ഹോട്ടലുകളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.
മുന്‍പ് ഈരാറ്റുപേട്ടയില്‍ ഒരു പ്രമുഖ ഹോട്ടലില്‍ ഷവര്‍മ മേക്കര്‍ ആയി ജോലി ചെയ്തിരുന്നു അങ്ങനെ സ്ഥാപിച്ച സൗഹൃദങ്ങള്‍ വഴി ആണ് പ്രദേശത്ത് കഞ്ചാവ് വില്പന നടത്തി വന്നിരുന്നത്.
പിന്നീട് ഇയാള്‍ ഹോട്ടല്‍ ജോലി ഉപേക്ഷിക്കുകയും പൂര്‍ണമായും കഞ്ചാവ് വില്‍പ്പനയിലേക്ക് മാറുകയും ആയിരുന്നു.കിലോ കണക്കിന് കഞ്ചാവുമായി വേഷം മാറി ബസുകളിലും മറ്റും യാത്ര ചെയ്തു വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന ഇയാളെ അതി സഹസികമായാണ് പിടി കൂടിയത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കുറേ ദിവസങ്ങള്‍ ആയി ഇയാളുടെ നീക്കങ്ങള്‍ ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയായിരുന്നു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവ് അനുബന്ധിച്ച് എക്സൈസ് ഡിപ്പാര്‍ട്‌മെന്റ് പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരെ പിടി മുറുക്കിയിരുന്നു.എക്സൈസ് പ്രദേശത്തു നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതായി ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജസ്റ്റിന്‍ തോമസ്, അജിമോന്‍, നിയാസ് സി ജെ, സുരേന്ദ്രന്‍ കെ സി, പ്രദീഷ് ജോസഫ്, റോയി വര്‍ഗീസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജാത സി ബി, പ്രിയ കെ ദിവാകരന്‍ എക്സൈസ് ഡ്രൈവര്‍ ഷാനവാസ് ഒ എ എന്നിവര്‍ ഉണ്ടായിരുന്നു .
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19